അലഹബാദ്: ജാമ്യമനുവദിച്ച് ഒരു മാസം കഴിഞ്ഞും വിചാരണത്തടവുകാരനെ വിട്ടയക്കാത്തതിന് ഗാസിയാബാദ് സി.ബി.െഎ കോടതി ജഡ്ജിക്ക് അലഹബാദ് ഹൈകോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സി.ബി.െഎ അന്വേഷിക്കുന്ന ബാങ്ക് പണം തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന കവിത എന്ന സ്ത്രീ നൽകിയ പരാതിയിലാണ് ജസ്റ്റിസുമാരായ തരുൺ അഗർവാല, റജുൽ കുമാർ എന്നിവർ സ്പെഷൽ ജഡ്ജി അനിൽ കുമാർ ഝാക്ക് നോട്ടീസ് അയച്ചത്.
അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാനും സ്ത്രീക്ക് നൽകേണ്ട നഷ്ടപരിഹാരം ശമ്പളത്തിൽനിന്ന് ഇൗടാക്കാതിരിക്കാനും കാരണം കാണിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഉത്തർപ്രദേശിലെ ജ്യോതിഭാ ഫൂലെ നഗർ സ്വദേശിയായ കവിതക്ക് ഏപ്രിൽ 20ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. രേഖകൾ പരിശോധിക്കാനെന്നു പറഞ്ഞ് ഇതുവരെയും അവർക്ക് ജാമ്യം അനുവദിച്ചില്ല. ഇതേ തുടർന്നാണ് ജഡ്ജിക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അവർ കോടതി കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.