ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന ആരോപണത്തിൽ ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ബ്രോഡ്വെൽ ക്രിസ്ത്യൻ ഹോസ്പിറ്റൽ സൊസൈറ്റി ചെയർമാൻ മാത്യു സാമുവലിന് അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി.
കേസ് റദ്ദാക്കാൻ വിസമ്മതിച്ച അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെ മാത്യു സാമുവൽ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീലിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസയച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സി.യു. സിങ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.