അമിത് ഷായുടെ മകനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം; അന്വേഷണത്തിന്റെ ആവശ്യമില്ല

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാജ്നാഥ് സിങ്. സമയാസമയങ്ങളിൽ ഉണ്ടാകുന്നതാണ് ഇത്തരം ആരോപണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞകാലങ്ങളിലും ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അടിസ്ഥാനരഹിതമായ വാർത്തയാണത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

പ്രമുഖ ഒാൺലൈൻ പോർട്ടലായ ദി വയറാണ് അമിത് ഷായുടെ മകൻ ജെയ് ഷാ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം വൻ വരുമാനം ഉണ്ടാക്കിയെന്ന വാർത്ത കണക്കുകൾ സ ഹിതം പുറത്തുവിട്ടത്. ജെയ് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 50,000 രൂപയിൽ നിന്ന് 80 കോടിയായി വർധിച്ചു എന്നായിരുന്നു റിപ്പോർട്ട്. നേരത്തേ കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി തുടങ്ങിയവരും അമിത് ഷായെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
 

Tags:    
News Summary - Allegations against Amit Shah's son have no basis: Rajnath Singh- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.