ലഖ്നോ: ഹാഥറസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ രാഷ്ട്രീയക്കാരെയും മാധ്യമങ്ങളേയും അനുവദിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ബി.ജെ.പി നേതാവ് ഉമാഭാരതി.പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി ദഹിപ്പിച്ച യു.പി പൊലീസിൻെറ നടപടിയേയും അവർ വിമർശിച്ചു. പൊലീസ് നടപടി ബി.ജെ.പിയുടേയും യോഗി ആദിത്യനാഥിേൻറയും പ്രതിഛായക്ക് മങ്ങലേൽപ്പിച്ചുവെന്ന് ഉമാഭാരതി പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച്ഋഷികേശ് എയിംസിൽ ചികിൽസയിലുള്ള ഉമാഭാരതി രോഗമുക്തയായാൽ ഉടൻ ഹാഥറസിലെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നും പറഞ്ഞു. ഹാഥറസിലെ സംഭവവികാസങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും ഉമാഭാരതി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെന്ന നിലയിൽ നല്ല പ്രതിഛായയുള്ള നേതാവാണ് യോഗി ആദിത്യനാഥ്. പക്ഷേ പൊലീസ് നടപടികൾ അദ്ദേഹത്തിന് തിരിച്ചടിയാവുകയാണ്. ഇക്കാര്യത്തിൽ കർശന നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും ഉമാഭാരതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.