അരവിന്ദ്​ കെജ്​രിവാൾ

തൊഴിൽരഹിത വേതനം, തൊഴിൽ സംവരണം, സൗജന്യ വൈദ്യുതി...; ഗോവ പിടിക്കാൻ മോഹന വാഗ്​ദാനങ്ങളുമായി കെജ്​രിവാൾ

പനാജി: വമ്പൻ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങളുമായി അടു​ത്ത വർഷം നടക്കാൻ പോകുന്ന ​നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവ പിടിക്കാനൊരുങ്ങി ആം ആദ്​മി പാർട്ടി.

3000 രൂപ തെഴിൽരഹിത വേതനം (ചിലർക്ക്​ 5000 വരെയാകും), സ്വകാര്യ മേഖലയിലെ ജോലികൾക്ക്​ 80 ശതമാനം പ്രാദേശിക സംവരണം എന്നിവയടക്കം ഏഴിലധികം തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്​ പാർട്ടി ദേശീയ കൺവീനർ അരവിന്ദ്​ കെജ്​രിവാൾ. അഴിമതിക്കെതിരെ പോരാടുമെന്നും ഒരു വീട്ടിൽ ഒരാൾക്ക്​്​ ജോലി നൽകുമെന്നും കെജ്​രിവാൾ ഉത്തരാഖണ്ഡുകാർക്ക്​ വാഗ്​ദാനം നൽകിയിരുന്നു.

'ഗോവ ഒരു മനോഹരമായ സംസ്ഥാനമാണ് ...ആളുകൾ നല്ലവരാണ്... ദൈവം ഗോവക്ക്​ എല്ലാം നൽകി. പക്ഷേ രാഷ്ട്രീയക്കാരും പാർട്ടികളും കൊള്ളയടിച്ചു. ഈ കൊള്ള അവസാനിപ്പിക്കേണ്ടതുണ്ട്. വിപുലമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്

ഗോവയുടെ പ്രധാന വരുമാന മാർഗമായ ടൂറിസത്തെ കോവിഡ്​ മഹാമാരി അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്​. അതിനാൽ തൊഴിൽ നഷ്​ടമായവർക്ക്​ തൊഴി​ൽരഹിത വേതനം നൽകും. അതുപോലെ ഖനന വ്യവസായത്തിൽ നിയന്ത്രണങ്ങളും വിലക്കുകളും മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക്​ പ്രതിമാസം 5000 രൂപ നൽകുമെന്നും കെജ്​രിവാൾ പറഞ്ഞു. കുടുംബത്തിൽ നിന്ന്​ തൊഴിൽരഹിതരായ ഒരാൾക്ക്​ ജോലി വാഗ്​ദാനം ചെയ്​തു. ഇതോടൊപ്പം സ്​കിൽ യൂനിവേഴ്​സിറ്റി സ്​ഥാപിക്കുമെന്നും ഗോവർ യുവതക്ക്​ ആപ്​ ഉറപ്പുനൽകി.

ഗോവയിലെ പ്രമോദ്​ സാവന്ത്​ സർക്കാർ കുടിവെള്ളം സൗജന്യമായി നൽകുന്നതും വാതിൽപടി സേവനങ്ങളും വർഷങ്ങൾക്ക്​ മു​േമ്പ ഡൽഹിയിൽ ആപ്​ നടപ്പാക്കിയിട്ടുണ്ടെന്ന്​ കെജ്​രിവാൾ പറഞ്ഞു. സാവന്ത്​ ഡൽഹി മോഡൽ പകർത്താൻ ശ്രമിക്കുകയാണെന്നും ഒറിജിനൽ ഉള്ളപ്പോൾ ഡ്യൂപ്ലക്കേറ്റിന്​ പിറകേ പോകുന്നേത്​ എന്തിനാണെന്ന്​ അദ്ദേഹം ചോദിച്ചു.

സംസ്​ഥാനത്ത്​ 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യുമെന്നും അദ്ദേഹം വാഗ്​ദാനം ചെയ്​തു. 300 യൂനിറ്റ്​ വൈദ്യുതി സൗജന്യമായി നൽകുമെന്ന്​ വാഗ്​ദാനം ചെയ്​ത കെജ്​രിവാൾ കർഷകരുടെ ബിൽ സർക്കാർ അടക്കുമെന്നും പറഞ്ഞു. 

Tags:    
News Summary - Allowance For Jobless, job Quota For Locals assurances given to goa by AAP ahead of assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.