കശ്മീരിൽ പോകാൻ ഇന്ത്യൻ നേതാക്കൾക്ക് അനുവാദമില്ല; ഇത് അവഹേളനമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തെ കശ്മീർ സന്ദർശിക്കാൻ അനുവദിക്കുകയും അതേസമയം, ഇന്ത്യൻ രാഷ്ട്രീയ ന േതാക്കൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് കോൺഗ്രസ്. ചൊവ്വാഴ്ച യൂറോ പ്യൻ യൂണിയൻ പ്രതിനിധി സംഘം കശ്മീർ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്‍റെ വിമർശനം.

'ദേശീയതയുടെ നെഞ്ചിടിപ്പേന്തിയ നേതാവ്' എന്തുകൊണ്ടാണ് യൂറോപ്യൻ പ്രതിനിധികളെ കശ്മീർ സന്ദർശിക്കാൻ അനുവദിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ഇന്ത്യയിലെ നേതാക്കൾ കശ്മീരിലെത്തി ജനങ്ങളെ കാണാൻ ശ്രമിക്കുമ്പോൾ തടയുകയാണ്. ഇത് പാർലമെന്‍റിനേയും ജനാധിപത്യത്തെയും അപമാനിക്കലാണ് -അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗില്ലും നടപടിയെ വിമർശിച്ചു. യൂറോപ്യൻ നേതാക്കൾക്ക് നൽകുന്ന സൗകര്യം എന്താണ് ഇന്ത്യയിലെ നേതാക്കൾക്ക് ഒരുക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യക്കാർക്ക് സുപ്രീംകോടതിയിൽ പോകേണ്ടി വരികയാണ്. അതേസമയം യൂറോപ്യൻ പ്രതിനിധികളെ കേന്ദ്രം സ്വാഗതം ചെയ്യുകയാണെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.

Tags:    
News Summary - Allowing EU Group, Not Indian Leaders, To Visit J&K An Insult: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.