സി.ബി.​െഎ തലപ്പത്തുനിന്ന്​ മാറ്റിയതിനെതിരെ അലോക് വർമ്മ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടര്‍ ചുമതലകളിൽ നിന്ന് നീക്കിയതിനെതിരെ അലോക് വർമ്മ സുപ്രീംകോടതിയിൽ ഹരജി നൽകി. അലോക് വർമയുടെ ഹരജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി, ജസ്​റ്റിസുമാരായ എസ്​.കെ കൗൾ, കെ.എം ജോസഫ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ അലോക്​ വർമയുടെ ഹരജി പരിഗണിക്കുക.
പ്രധാന കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുകയാണെന്ന് അലോക് വർമ്മയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ആരോപിച്ചു. ജോയിൻറ്​ ഡയറക്​ടർ എം. നാഗേശ്വറ റാവുവിന്​ ചുമതല നൽകിയതിനെയും അലോക്​ ഹരജിയിൽ ചോദ്യം ചെയ്​തു.

അതേസമയം, അലോക്​ വർമയുടെ വിശ്വസ്​തനും രാകേഷ്​ അസ്​താനക്കെതിരായ കൈക്കൂലി കേസിൽ​ അന്വേഷണ ഉദ്യോഗസ്ഥനുമായ സി.ബി.​െഎ ഡിവൈ.എസ്​.പി എ.കെ ബസ്സിയെ പോർട്ട്​ ബ്ലയറിലേക്ക്​ സ്ഥലം മാറ്റി. ഇന്നു തന്നെ പോർട്ട്​ബ്ലയറിലെത്തി ചുമതലയേൽക്കാനാണ്​ ബസ്സിയോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

സി.ബി.ഐ തലപ്പത്തെ പോരിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ അർധ രാത്രിയോടെ ചേർന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ്​ തീരുമാനം. സി.ബി.​െഎ ജോയിൻറ്​ ഡയറക്​ടർ എം. നാഗേശ്വര റാവുവിന്​ പകരം താത്​കാലിക ചുമതല നൽകും. സ്​പെഷ്യൽ ഡയറക്​ടർ രാകേഷ്​ അസ്​താനയോടും ഇന്ന്​ നിർബന്ധിത അവധിയിൽ പ്ര​േവശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​.

അഴിമതിക്കേസിൽ ആരോപണ വിധേയനായ സ്​പെഷ്യൽ ഡയറക്​ടർ രാകേഷ്​ അസ്​താനയോട്​ ഇന്ന്​ അവധിയിൽ പ്രവേശിക്കണമെന്ന്​ സി.ബി.​െഎ ഡയറക്​ടർ നിർദേശിച്ചിരുന്നു. എന്നാൽ അഴിമതിക്കുറ്റം അലോക്​ വർമ ത​​​​​​െൻറ മേൽ കെട്ടിവെക്കുകയാണെന്ന്​ അസ്​താന ആരോപിച്ചു. സി.ബി.​െഎയു​െട രണ്ട്​ ഉന്നത ഉദ്യോഗസ്​ഥർ തമ്മിലുള്ള പോര്​ മുറുകിയതോടെ ഇരുവരോടും സ്​ഥാനത്തു നിന്ന്​ മാറി നിൽക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

സി.ബി.​െഎ പ്രത്യേക അന്വേഷണ സംഘം തലവനായ രാകേഷ്​ അസ്​താന കേസ്​ അന്വേഷണത്തിനിടെ കെക്കൂലി വാങ്ങി​െയന്ന്​ ആരോപിച്ച്​ അലോക്​ വർമയാണ്​ അസ്​താനക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

Tags:    
News Summary - Alok Verma Challenges Order; Top Court Hearing On Friday- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.