ന്യൂഡൽഹി: ഗോരക്ഷക ഗുണ്ടകൾ കൊലപ്പെടുത്തിയ ഹരിയാന സ്വദേശിയായ ക്ഷീരകർഷകൻ പെഹ്ലുഖാെൻറ കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ചിെൻറ ക്രിമിനൽ ഇൻെവസ്റ്റിഗേഷൻ വകുപ്പിനാണ് അന്വേഷണം കൈമാറിയത്.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാജസ്ഥാനിലെ ജയ്പുർ കാലിച്ചന്തയിൽനിന്ന് കാർഷിക ആവശ്യങ്ങൾക്ക് പശുക്കളെ വാങ്ങി മടങ്ങുകയായിരുന്ന പെഹ്ലുഖാനെ അൽവാറിൽവെച്ചാണ് അടിച്ചുകൊന്നത്. പശുക്കളെ വാങ്ങിയതിെൻറ രേഖകൾ കാണിച്ചിട്ടും ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ആറു പ്രതികളെ മാത്രമാണ് പൊലീസ് പിടികൂടിയത്. ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
പിതാവിനെ കൊന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് വെള്ളിയാഴ്ച ഭൂമി അധികാർ ആന്തോളൻ ഡൽഹിയിൽ നടത്തിയ പരിപാടിയിൽ സംസാരിക്കവെ മക്കൾ പറഞ്ഞിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിക്കുകയാണെങ്കിൽ കൂട്ടമായി ജീവനൊടുക്കുമെന്നും കുടുംബം കഴിഞ്ഞദിവസം വ്യക്തമാക്കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.