ന്യൂഡൽഹി: രാജ്യസഭ എം.പിയും മുൻ സമാജ്വാദി പാർട്ടി നേതാവുമായ അമർ സിങ്(64) അന്തരിച്ചു. ശനിയാഴ്ച സിംഗപ്പൂരിൽ വെച്ചാണ് മരണം. ദീർഘകാലമായി വൃക്ക രോഗത്തിന് ചികിൽസയിലായിരുന്നു.
2013ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായിരുന്നു. പിന്നീട് 2016ലാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. 2020 മാർച്ചിലും അദ്ദേഹം മരിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.
സമാജ്വാദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അമർസിങ് 2010ലാണ് പാർട്ടി പദവികൾ രാജിവെക്കുന്നത്. തുടർന്ന് പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ് അദ്ദേഹത്തെ പുറത്താക്കി. 2011ൽ കൂടുതൽ സമയവും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ അദ്ദേഹം ആ വർഷം തന്നെ സജീവരാഷ്ട്രീയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപിച്ചു. പിന്നീട് 2016ലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. രണ്ടാം വരവിൽ രാജ്യസഭ എം.പിയായി. സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെയായിരുന്നു എം.പി സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.