ചണ്ഡിഗഡ്: യഥാർഥ കർഷകർ അതിർത്തിയിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. 60 ദിവസങ്ങളായി സമാധാനപൂർവമായി സമരം ചെയ്ത് കർഷകർ നേടിയെടുത്ത സൽപ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ സംഘർഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഡൽഹിയിൽ കാണുന്നത്. ചിലർ നടത്തുന്ന അക്രമം അംഗീകരിക്കാനാവില്ല. 60 ദിവസങ്ങളായി സമാധാനപൂർവമായി സമരം ചെയ്ത് കർഷകർ നേടിയെടുത്ത സൽപ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ സംഘർഷങ്ങൾ. കർഷക നേതാക്കൽ ട്രാക്ടർ റാലിയിൽ നിന്നും മാറിനിൽക്കണം. യഥാർഥ കർഷകരോട് ഡൽഹിയിൽ നിന്ന് അതിർത്തികളിലേക്ക് മടങ്ങിപ്പോകാണമെന്ന് അഭ്യർഥിക്കുകയാണ്. - അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കാനായി അമരീന്ദർ സിംഗ് ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.