ശ്രീനഗർ: കശ്മീർ താഴ്വരയിലെ സുരക്ഷാപ്രശ്നങ്ങളെ തുടർന്ന് നിർത്തിവച്ച അമർനാഥ് യാത്ര പുനരാരംഭിച്ചു. ഭഗവതി നഗറിൽ നിന്ന് 4,411 തീർഥാടകരുടെ സംഘം യാത്ര ഇന്ന് അമർനാഥ് തീർഥാടനത്തിനായി തിരിച്ചു. 140 വാഹനങ്ങളിലായി പുലർച്ചെ 4.05 നാണ് ഇവർ യാത്ര തിരിച്ചത്. ശനിയാഴ്ചയാണ് സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സുരക്ഷാസേന അമർനാഥ് യാത്ര തടഞ്ഞത്. കാലാവസ്ഥ പ്രതികൂലമായതും യാത്രയെ തടസ്സപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.