ശ്രീനഗർ: കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് പഹൽഗാം റൂട്ടിൽ അമർനാഥ് യാത്ര പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ, മറ്റൊരു റൂട്ടായ ബാൽത്തലിലെ യാത്ര ഇനിയും പുനരാരംഭിച്ചിട്ടില്ല.
കനത്ത മഴയും പ്രതികൂല കാലവസ്ഥയും തുടർന്നതോടെയാണ് വെള്ളിയാഴ്ച മുതൽ യാത്ര നിർത്തിവെച്ചത്. ജമ്മു-ശ്രീനഗർ ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിരുന്നു. ഇതോടെ ജമ്മു ബേസ് ക്യാമ്പിൽ ഭക്തരെ അധികൃതർ തടഞ്ഞിരുന്നു.
യാത്ര നിർത്തിവെച്ചതിനെ തുടർന്ന് 6,000ത്തോളം അമർനാഥ് തീർഥാടകർ റമ്പാനിൽ കുടുങ്ങിയിരുന്നു. തീർഥാടകർക്ക് ഒരു പ്രശ്നവും ഇല്ലാതെ സംരക്ഷിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് റമ്പാൻ ഡെപ്യൂട്ടി കമ്മീഷ്ണർ മുസ്സർറത്ത് ഇസ്‌ലാം പറഞ്ഞു.
ജൂലൈ 1ന് യാത്ര ആരംഭിച്ചത് മുതൽ 67,566 തീർത്ഥാടകരെത്തിയെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.