ശ്രീനഗർ: മഞ്ഞിനടിയിൽ അകപ്പെട്ട ലോറി ഡ്രൈവറെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ജമ്മു കശ്മീരിലെ കുപ്വാര-കേരൻ റോഡിൽ ഞായറാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. ഈ ഭാഗത്തുണ്ടായിരുന്ന ബോർഡർ റോഡ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥരാണ് ലോറി ഡ്രൈവറെ രക്ഷിച്ചത്.
109 ആർ.സി.സി യൂനിറ്റിലുള്ള ഒരു സംഘം ഉദ്യോഗസ്ഥർ ഫാർക്കിയൻ ടോപ്പിലെ വാട്ടർ പോയിന്‍റിനടുത്ത് റോഡിൽ അടിഞ്ഞുകൂടിയ മഞ്ഞ് നീക്കുകയായിരുന്നു. ഇതിനിടയിലാണ് ലോറി ഡ്രൈവർ മഞ്ഞിനടിയിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്.
മണിക്കൂറുകൾ നീണ്ട കഠിനമായ പരിശ്രമങ്ങൾക്ക് ശേഷമാണ് ഡ്രൈവറെ മഞ്ഞിനടിയിൽനിന്ന് പുറത്തെടുത്തത്. മഞ്ഞിലൂടെ വലിയ ദ്വാരമുണ്ടാക്കിയാണ് ഇയാളെ രക്ഷിച്ചത്. ഇയാൾ സുഖമായിരിക്കുന്നുവെന്നും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
WATCH | Miraculous escape for truck driver buried under snow in J&K's #Keran#BRO personnel rescued a truck driver who was buried under snow after an #avalanche at Pharkian Gali top area on #Kupwara-Keran road stretch this afternoon.#Kashmir #JammuKashmir #Beacon @BROindia pic.twitter.com/cJTxO1mbvC
— News Vibes of India (@nviTweets) March 21, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.