'ദില്ലി ചലോ' മാർച്ച്; പഞ്ചാബിൽ 30ന് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

ന്യൂഡൽഹി: പഞ്ചാബിൽ ഡിസംബർ 30ന് ബന്ദ്. വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണു ബന്ദിന് ആഹ്വാനം ചെയ്തത്. അതേസമയം പഞ്ചാബിൽ ഇന്ന് ട്രെയിൻ തടഞ്ഞ് കർഷകർ നടത്തിയ പ്രതിഷേധത്തിൽ സേവനങ്ങൾ താറുമാറായി. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ പലയിടത്തും കർഷകർ റെയിൽവേ ട്രാക്കുകളിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു ചെയ്തു.

ജമ്മുവിൽ നിന്നും സീൽദയിലേക്കുള്ള ഹംസഫർ എക്‌സ്‌പ്രസ്, അമൃത്‌സറിൽ നിന്നും മുംബൈയിലേക്കുള്ള ദാദർ എക്‌സ്‌പ്രസ്, ന്യൂഡൽഹിയിൽ നിന്നും അമൃത്‌സറിലേക്കുള്ള ഷാൻ-ഇ-പഞ്ചാബ് എക്‌സ്‌പ്രസ് എന്നിവ ലുധിയാന റെയിൽവേ സ്റ്റേഷന്റെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിർത്തിയിട്ടു. ന്യൂഡൽഹിയിൽ നിന്നും അമൃത്സറിലേക്കു വരികയായിരുന്ന ശതാബ്ദി എക്‌സ്പ്രസ് ഖന്ന റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു.

വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തുക, ലംഖിപുർ ഖേരി ആക്രമണത്തിൽ ഇരകൾക്ക് നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഫെബ്രുവരിയിൽ ഡൽഹിയിലേക്കുള്ള മാർച്ച് തടഞ്ഞതിനെ തുടർന്നു പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ ക്യാംപ് ചെയ്യുകയാണു കർഷകർ.

Tags:    
News Summary - Farmers-announce-Punjab-bandh-on-December-30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.