ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച വിദ്യാർഥിനിക്ക് സംസ്ഥാന സർക്കാറിന് കീഴിലുള്ള ഡോ. ബി.ആർ അംബേദ്കർ സർവകലാശാല 5000 രൂപ പിഴയിട്ടു. അരവിന്ദ് കെജ്രിവാൾ മുഖ്യാതിഥിയായ ബിരുദദാന പരിപാടിയുടെ യൂട്യൂബ് ലിങ്കിന് താ െഴ പട്ടിക ജാതി പട്ടികവർഗ വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ച സർവകലാശാല നടപടിയെ വിമർശിച്ചതിനാണ് രണ്ടാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനി നേഹക്ക് പിഴയിട്ടത്.
ഡൽഹി സർക്കാറിെൻറ വിദ്യാഭ്യാസ വിപ്ലവം പൊള്ളയാണെന്നും അംേബദ്കർ സർവകലാശാലയിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയായ നടപടി നാണക്കേടാണെന്നും കെജ്രിവാൾ വിദ്യാർഥി വിരുദ്ധനാണെന്നുമാണ് കമൻറ്. നടപടിയിൽ കുറ്റബോധമില്ലാത്തതുകൊണ്ടാണ് പിഴയിടുന്നതെന്ന് സർവകലാശാല ഉത്തരവിൽ പറയുന്നു. മുഖ്യാതിഥിയെ കുറിച്ചും സർവകലാശാല സമൂഹത്തെ കുറിച്ചും ഒരു പൊതുപ്ലാറ്റ്ഫോമിൽ അടിസ്ഥാനരഹിതമായ അഭിപ്രായ പ്രകടനം നടത്തിയത് അപമര്യാദയാണ്. സർവകലാശാലയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം കൂടിയാണിത്. അവസാന വർഷ വിദ്യാർഥിയായതിനാലാണ് നേഹയുടെ സസ്പെൻഷൻ വേണ്ടെന്നുവെച്ചതെന്നും 5000 രൂപ പിഴ അടച്ചെങ്കിൽ മാത്രമേ അവരെ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ എന്നും ഉത്തരവിലുണ്ട്.
മുഖ്യമന്ത്രിയെ വിമർശിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച സർവകലാശാല അവരുടെ കോളജ് ഇ–മെയിൽ ഐ.ഡി സസ്പെൻഡ് ചെയ്തിരുന്നു. ഇതുമൂലം ഓൺലൈൻ ക്ലാസിൽ പ െങ്കടുക്കാനോ വായിക്കാനുള്ള പഠനസാമഗ്രികൾ ശേഖരിക്കാനോ കഴിഞ്ഞില്ല. നിരവധി വിദ്യാർഥികൾ നേഹയേക്കാൾ മോശമായ ഭാഷയുപയോഗിച്ച് കമൻറിട്ടിരുന്നുവെങ്കിലും അവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചില്ലെന്നും നേഹ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.