ബെഗുസരായ് (ബിഹാർ): സി.പി.ഐ നേതാവ് കനയ്യകുമാർ പ്രസംഗിച്ച സ്ഥലം എ.ബി.വി.പിക്കാർ കഴു കി വൃത്തിയാക്കിയ സംഭവത്തിനു പിന്നാലെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് മാലയണിയിച്ച അംബേദ്കർ പ്രതിമ ഗംഗാജലംകൊണ്ട് ശുദ്ധീകരിച്ച് സി.പി.ഐയും ആർ. ജെ.ഡിയും. ബെഗുസരായ് ജില്ലയിലെ ബല്ലിയയിൽ അംബേദ്കറുടെ പേരിലുള്ള പാർക്കിലെ പ്രതിമയിലാണ് വെള്ളിയാഴ്ച ഗിരിരാജ് സിങ് മാലയണിയിച്ചത്.
പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിൽ സംസാരിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ഹാരാർപ്പണം. ഇതിനെത്തുടർന്ന് ശനിയാഴ്ചയാണ് ആർ.ജെ.ഡി, സി.പി.ഐ പ്രവർത്തകർ ഗംഗാജലം കൊണ്ടുവന്ന് പ്രതിമ ശുദ്ധീകരിച്ചത്. തുടർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലിയും നടന്നു. അംബേദ്കർ പ്രതിമയിൽ ഗംഗാജലം തളിക്കുന്നതിെൻറ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ബല്ലിയ ‘മിനി പാകിസ്താൻ’ ആയെന്നാണ് ഗിരിരാജ് പ്രസംഗിച്ചതെന്നും മന്ത്രി വന്നതോടെ പ്രദേശം അശുദ്ധമായെന്നും വിഡിയോയിൽ പ്രവർത്തകർ ആരോപിക്കുന്നുണ്ട്.
അതേസമയം, ശുദ്ധീകരണം പോലുള്ള ചടങ്ങുകൾ സംഘ്പരിവാർ പ്രവർത്തകർ നടത്തുന്നതാണെന്ന ആരോപണവും ഉയർന്നു. എന്നാൽ, ബി.ജെ.പിക്കാർ തുടങ്ങിവെച്ചതിെൻറ തിരിച്ചടിയാണ് അവർക്ക് കിട്ടുന്നതെന്ന് പ്രദേശത്തെ സി.പി.ഐ നേതാവ് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കനയ്യ തോറ്റത് ഗിരിരാജ് സിങ്ങിനോടാണ്. ദർഭംഗയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ കനയ്യ പ്രസംഗിച്ച സ്ഥലമാണ് എ.ബി.വി.പിക്കാർ ശുദ്ധികലശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.