ഹൈദരാബാദ്: രാജ്യത്ത് േകാവിഡിന്‍റെ രണ്ടാംവരവ് രൂക്ഷമാകുന്നതിനിടെ ആന്ധ്രപ്രേദശിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉഗാദി ആഘോഷിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആയിരക്കണക്കിന് പേർ തടിച്ചുകൂടി പരസ്പരം ചാണക വറളി എറിയുന്നതാണ് വിഡിേയാ.
കർണാടക, തെലങ്കാന, ആന്ധ്ര പ്രേദശ് സംസ്ഥാനങ്ങളിലെ പ്രധാന യുഗാദിയെന്നും അറിയപ്പെടുന്ന ഉഗാദി. ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിൽനിന്നുള്ളതാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ. കൈരുപ്പാള ഗ്രാമത്തിൽ സംഘമായി ചേർന്ന് പരസ്പരം ചാണക വറളിയെറിയുന്നതാണ് വിഡിയോ. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിൽ മാസ്ക് പോലും ധരിക്കാതെയാണ് ആഘോഷം.
ഉഗാദി ആഘോഷത്തിന്‍റെ മറ്റൊരു ദൃശ്യവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുൻനൂൽ ജില്ലയിലെ തന്നെ കല്ലൂർ ഗ്രാമത്തിലെ ക്ഷേത്രത്തിൽ കാളപൂട്ട് മത്സരത്തിേന്റതാണ് വിഡിയോ. കാർഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട് മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷം. മാസ്ക് പോലും ധരിക്കാതെ നിരവധിപേർ തടിച്ചുകൂടിയിരിക്കുന്നതും മത്സരത്തിൽ പെങ്കടുക്കുന്നതും വിഡിയോയിൽ കാണാം.
ആന്ധ്രപ്രദേശിൽ 5000ത്തിൽ അധികം പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിൽ കഴിഞ്ഞദിവസം 626 കേസുകൾ കുർനൂൽ ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.