'വിവാഹത്തിന്​ ഒരു മാസം മുമ്പ്​ മതവും വരുമാനവും വെളിപ്പെടുത്തണം': യു.പിയിലെ ലവ്​ ജിഹാദിന്​ പിന്നാലെ അസമിൽ പുതിയ നിയമം

ഗുവാഹത്തി: വിവാഹത്തിന്​ ഒരുമാസം മുമ്പ്​ ഒൗദ്യോഗിക രേഖയിൽ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന പുതിയ നിയമ നിർമാണത്തിന്​ അസമിലെ ബി.ജെ.പി സർക്കാർ. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്​ഥാനങ്ങളിൽ ലവ്​ ജിഹാദ്​ നിയമം നടപ്പാക്കു​​േമ്പാഴാണ്​ വേറിട്ടനിയമം നടപ്പാക്കാൻ അസം സർക്കാറി​െൻറ ഒരുക്കം.

സഹോദരിമാരെ ശാക്തീകരിക്കാനാണ്​ ഇത്തര​ത്തിലൊരു നിയമം കൊണ്ടുവരുന്നതെന്ന്​ സർക്കാർ പറയുന്നു. അസമിൽ അടുത്തവർഷം തെരഞ്ഞെടുപ്പ്​ നടക്കാനാരിക്കെയാണ്​ ബി.ജെ.പി നീക്കം. തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്​ ബി.ജെ.പി നേതൃത്വം. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും നിയമങ്ങൾപോലെയല്ല അസമിലെ നിയമം, എന്നാൽ സമാനതകൾ ഉണ്ടാകുമെന്ന് മന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

'അസമിലെ നിയമം 'ലവ്​ ജിഹാദിന്​' എതിരെയല്ല. ഇതിൽ എല്ലാ മതങ്ങളും ഉൾപ്പെടുകയും സുതാര്യതയിലൂടെ സഹോദരിമാരെ ശാക്തീകരിക്കുകയും ചെയ്യും. മതം മാത്രം വെളുപ്പെടുത്തിയാൽ പോര, വരുമാന സ്രോതസും വെളിപ്പെടുത്തണം. കുടുംബത്തി​െൻറ പൂർണവിവരങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയവയും. ഒ​രേ മതക്കാർ തമ്മിലുള്ള വിവാഹങ്ങളിൽ പോലും പല​േപ്പാഴും പെൺകുട്ടികൾ വിവാഹശേഷം ഭർത്താവിന്​ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്ന്​ പിന്നീടാണ്​ തിരിച്ചറിയുക' -അദ്ദേഹം പറഞ്ഞു.

വിവാഹിതരാകാൻ ഒരുങ്ങു​ന്നവർ ഒരു മാസം മുമ്പ്​ വരുമാനം, ജോലി, സ്​ഥിര മേൽവിലാസം, മതം തുടങ്ങിയവ സർക്കാർ നിർദേശിക്കുന്ന ഫോമിൽ രേഖപ്പെടുത്തി നൽകണം. ഇതിന്​ തയാറാകാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറച്ചുദിവസം മുമ്പ്​ യു.പി സർക്കാർ ലവ്​ ജിഹാദ്​ തടയുന്നതിനായി പുതിയ നിയമം കൊണ്ടുവന്നിരുന്നു. വിവാഹത്തി​െൻറ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിർബന്ധിത മതംമാറ്റവും യു.പിയിൽ കുറ്റകരമായി കണക്കാക്കും. 

Tags:    
News Summary - Amid Love Jihad Row Assams Twist Couple Must State Religion Income

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.