സംഝോത എക്​സ്​പ്രസ് സർവീസ്​​ പാകിസ്​താൻ റദ്ദാക്കി

ലാഹോർ: പാകിസ്​താനിൽ നിന്ന്​ ഇന്ത്യയിലേക്ക്​ സർവീസ്​ നടത്തുന്ന സംഝോത എകസ്​പ്രസി​​​​​െൻറ സർവീസ്​ പാക്​ സർക ്കാർ റദ്ദാക്കി. ദ്വൈവാര ട്രെയിനായി ലാ​ഹോർ മുതൽ അട്ടാരി വരെയാണ്​ സംഝോത എക്​പ്രസ്​ സർവീസ്​ നടത്തുന്നത്​. യാത്രക്കാരെ ബസ്​ മാർഗം അട്ടാരിയിലെത്തിക്കും.

തിങ്കളാഴ്​ചയും വ്യാഴാഴ്​ചയുമാണ്​ സർവീസ്​. ഇന്ത്യയും പാകിസ്​താനും തമ്മിൽ നിലവിലുള്ള പ്രശ്​നങ്ങൾ മുൻ നിർത്തിയാണ്​ നടപടി. സുരക്ഷ പരിഗണിച്ച്​ സർവീസ്​ റദ്ദാക്കുന്നുവെന്നാണ്​ പാകിസ്​താൻ അറിയിച്ചത്​​.

16 യാത്രക്കാരുമായി ലാഹോറിൽ നിന്ന്​ രാവിലെ എട്ട്​ മണിക്ക്​ യാത്ര തിരിക്കേണ്ട ട്രെയിനി​​​​​െൻറ സർവീസാണ്​ പാകിസ്​താൻ റദ്ദാക്കിയത്​. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ ട്രെയിനി​​​​​െൻറ സർവീസ്​ നിർത്തിവെച്ചതായി ഡോൺ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.

ആറ്​ സ്ലീപ്പർ കോച്ചുകളും ഒരു ത്രീ ടയർ എ.സി കോച്ചുമാണ്​ ട്രെയിനിനുള്ളത്​. 1976 ജൂലൈ 22നാണ്​ ട്രെയിനി​​​​​െൻറ സർവീസ്​ ആരംഭിച്ചത്​.

Tags:    
News Summary - Amid tensions with India, Pakistan suspends Samjhauta Express-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.