കാൺപൂർ: രാമജന്മഭൂമിയെ കുറിച്ച് പറയാൻ കോൺഗ്രസിന് അവകാശമില്ലെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാമൻ ജനിച്ച മണ്ണിൽ ബി.െജ.പി ക്ഷേത്രം പണിയും. തർക്കഭൂമി സംബന്ധിച്ച കേസ് കോടതി പരിഗണിക്കുമ്പോൾ കോൺഗ്രസ് അഭിഭാഷകർ തടസം ഉന്നയിക്കുന്നു. 42 ഏക്കർ ഭൂമി രാമജന്മഭൂമി ന്യാസിന് കൊടുക്കാനുള്ള മോദി സർക്കാറിന്‍റെ തീരുമാനം മികച്ചതാണെന്നും അമിത് ഷാ പറഞ്ഞു. പാർട്ടി ബൂത്ത് തല പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലൂടെ മാത്രമേ ഡൽഹിയിലേക്കുള്ള പാത സാധ്യമാകൂവെന്ന് ജനങ്ങൾ പറയുന്നു. ബി.ജെ.പിയെ ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷ കക്ഷികൾ ഒന്നിക്കാൻ നീക്കം നടത്തുന്നത്. ബി.ജെ.പിക്കാണ് ജനാധിപത്യ അടിത്തറയുള്ളത്. ഞാൻ 1982ൽ ഗുജറാത്തിലെ നാരായണപുര ബൂത്തിന്‍റെ അധ്യക്ഷനായിരുന്നു. ഇപ്പോൾ പാർട്ടി അധ്യക്ഷനാണ്. ഇത് ബി.െജ.പിയിൽ മാത്രമാണ് സാധ്യമാകുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
പൊലീസ് കുറ്റവാളികളെ ഭയക്കുന്നില്ല. എന്നാൽ, കുറ്റവാളികൾ പൊലീസിനെ ഭയക്കുന്നു. അവർ കീഴടങ്ങുന്നു. ബി.ജെ.പി വിജയിക്കുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.