ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം വഴി ആരുടെയും പൗരത്വവും എടുത്തുകളയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. പൗര ത്വം നൽകാനുള്ള നിയമമാണിതെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ കോൺഗ്രസും ആം ആദ്മി പാർട്ടിയും വഴിതെറ്റിക്കുകയാണ്. കലാപങ്ങൾ ഉണ്ടാകുന്നതിന്‍റെ ഉത്തരവാദിത്തം ഈ പാർട്ടികൾക്കാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളാണ് വിദ്യാർഥികൾ ഉയർത്തുന്നത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ കെജ് രിവാൾ സർക്കാർ അനുവാദം നൽകുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.