അമിത്​ ഷാക്ക്​ കോവിഡ്​

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര വകുപ്പ്​ മന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. അമിത്​ ഷാ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. അമിത്​ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

''കോവിഡി​െൻറ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്​ ഞാൻ പരിശോധനക്ക്​ വിധേയനായി. കൊറോണ പോസിറ്റിവ്​ ആണെന്ന റിപ്പോർട്ട്​ വന്നു. എ​​െൻറ ആരോഗ്യനില തൃപ്​തികരമാണ്​. എന്നാൽ ഡോക്​ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന്​ അഭ്യർഥിക്കുന്നു​.'' -അമിത്​ ഷാ ട്വീറ്റ്​ ചെയ്​തു. 



Tags:    
News Summary - amit shah confrm covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.