ശ്രീലങ്കയിലും നേപ്പാളിലും ബി.ജെ.പി ഭരണത്തിന്​ അമിത്​ ഷാക്ക്​ പദ്ധതിയുണ്ടെന്ന്​ ത്രിപുര മുഖ്യമന്ത്രി

ന്യൂഡൽഹി: അയൽ രാജ്യങ്ങളായ ​നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി സർക്കാറുകൾ രൂപവത്​കരിക്കാൻ അഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ പദ്ധതിയുണ്ടെന്ന്​ വെളിപ്പെടുത്തൽ.

എല്ലാ ഇന്ത്യൻ സംസ്​ഥാനങ്ങളിലും ഭരണം പിടിച്ച ശേഷം അയൽ രാജ്യങ്ങളിലേക്ക്​ നീങ്ങാനുള്ള പദ്ധതി ​ ത്രിപുര മുഖ്യമ​ന്ത്രി ബിപ്ലബ്​ ദേബ്​ ആണ്​ പുറത്തുവിട്ടത്​. പാർട്ടി യോഗത്തിന്​ എത്തിയപ്പോഴാണ്​ ഷാ ഇക്കാര്യം വ്യക്​തമാക്കിയതെന്നും ബിപ്ലബ്​ പറയുന്നു. പ്രസ്​താവനക്ക്​ പിന്നാലെ കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച്​ വിശദീകരിക്കണമെന്ന്​ പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്​.

അമിത്​ ഷാക്ക്​ കീഴിലാണ്​ ബി.ജെ.പി ലോകത്തെ ഏറ്റവും വലിയ പാർട്ടിയായി മാറിയതെന്നും കേരളത്തിലും മാറി മാറി വരുന്ന ഭരണസംവിധാനം മാറ്റി പാർട്ടിയുടെ സർക്കാർ നിലവിൽ വരുമെന്നും മുഖ്യൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Amit Shah has plans to form BJP govt in Sri Lanka, Nepal: Tripura CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.