ശ്രീലങ്കയിലും നേപ്പാളിലും ബി.ജെ.പി ഭരണത്തിന് അമിത് ഷാക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: അയൽ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി സർക്കാറുകൾ രൂപവത്കരിക്കാൻ അഭ്യന്തരമന്ത്രി അമിത് ഷാക്ക് പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തൽ.
എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഭരണം പിടിച്ച ശേഷം അയൽ രാജ്യങ്ങളിലേക്ക് നീങ്ങാനുള്ള പദ്ധതി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ആണ് പുറത്തുവിട്ടത്. പാർട്ടി യോഗത്തിന് എത്തിയപ്പോഴാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയതെന്നും ബിപ്ലബ് പറയുന്നു. പ്രസ്താവനക്ക് പിന്നാലെ കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്.
അമിത് ഷാക്ക് കീഴിലാണ് ബി.ജെ.പി ലോകത്തെ ഏറ്റവും വലിയ പാർട്ടിയായി മാറിയതെന്നും കേരളത്തിലും മാറി മാറി വരുന്ന ഭരണസംവിധാനം മാറ്റി പാർട്ടിയുടെ സർക്കാർ നിലവിൽ വരുമെന്നും മുഖ്യൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.