പട്ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പരിഹാസവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലാലുപ്രസാദ് യാദവുമായുള്ള കൂട്ടുകെട്ട് എണ്ണയും വെള്ളവും പോലെ ഒട്ടും യോജിക്കാത്തതാണെന്നായിരുന്നു അമിത് ഷായുടെ പരാമർശം. ഇൻഡ്യ സഖ്യം ചില മാധ്യമങ്ങൾക്ക് ബഹിഷ്‍കരണം പ്രഖ്യാപിച്ചതിനെ വിമർശിക്കുന്ന നരേന്ദ്ര മോദി സർക്കാർ മാധ്യമങ്ങളെ അടിച്ചമർത്തുകയാണെന്നും ജെ.ഡി.യു നേതാവ് ആരോപിച്ചു.
പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള എന്റെ ശ്രമങ്ങളിൽ അസ്വസ്ഥരായ ഈ ആളുകളെ ശ്രദ്ധിക്കാൻ എനിക്ക് സമയമില്ല. അതിനാൽ ഈ മനുഷ്യർ എന്തെങ്കിലുമൊക്കെ വെറുതെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. -നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി നേതാവ് അമിത് ഷാ വടക്കൻ ബിഹാറിലെ ഝൻജൻപൂരിൽ നടത്തിയ റാലിയെക്കുറിച്ചും സർക്കാരിനെതിരായ ആരോപണങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബിഹാർ മുഖ്യമന്ത്രി. അമിത് ഷാക്ക് ബിഹാറിനെയും ഇന്ത്യയെയും ഞങ്ങൾ ഇവിടെ ചെയ്യുന്ന ജോലിയെ കുറിച്ചും ഒന്നും അറിയില്ലെന്നും നിതീഷ് കുമാർ പരിഹസിച്ചു.
പ്രതിപക്ഷ സഖ്യം പക്ഷപാതിത്വമാരോപിച്ച് ചില മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ കുറിച്ച്, തനിക്ക് അതെ കുറിച്ച് അറിയില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണ് എന്നുമായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.