ന്യൂഡൽഹി: മോദി സർക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കാനിരിക്കെ നിഷ്പക്ഷ കക്ഷികളെ കൂട്ടുപിടിക്കാനായി ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. എ.െഎ.എ.ഡി.എം.കെ, ചന്ദ്രശേഖര റാവുവിെൻറ തെലങ്കാന രാഷ്ട്ര സമിതി എന്നീ പാർട്ടി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. എ.െഎ.എ.ഡി.എം.കെയും തെലങ്കാന രാഷ്ട്ര സമിതിയും സർക്കാറിന് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് സൂചന.
അതേസമയം, ഇടഞ്ഞു നിൽക്കുന്ന സഖ്യകക്ഷി ശിവസേന അവസാന നിമിഷം സർക്കാറിന് ഭീഷണി ഉയർത്തിക്കൊണ്ട് പാർട്ടി എം.പിമാർക്ക് നൽകിയ വിപ്പ് പിൻവലിച്ചു. സർക്കാറിന് അനുകൂലമായി വോട്ടു ചെയ്യാനാവശ്യപ്പെട്ട് നൽകിയ വിപ്പാണ് ശിവസേന പിൻവലിച്ചത്. ഇതോടെ ശിവസേന എം.പിമാരിൽ ചിലർ മറിച്ച് വോട്ടു ചെയ്യുമെന്ന് ഉറപ്പായി. നവീൻ പട്നായിക്കിെൻറ ബി.ജെ.ഡി വോെട്ടടുപ്പിൽ നിന്ന് വിട്ടു നിൽക്കും.
തത്കാലം സർക്കാറിന് ഭീഷണിയില്ലെങ്കിലും പ്രതിപക്ഷത്തിെൻറ വോട്ടു കുറക്കുക എന്നാണ് ഭരണപക്ഷം ലക്ഷ്യമിടുന്നത്. 533 അംഗ സഭയിൽ എൻ.ഡി.എക്ക് 314 അംഗങ്ങളുണ്ട്. 267 പേർ പിന്തുണച്ചാൽ ഭൂരിപക്ഷം ലഭിക്കും. അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നവർ 152 പേരാണുള്ളത് എന്നിരിക്കെ സർക്കാറിന് ഭീഷണിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.