കർഷക സമരം: ചർച്ചക്ക് മുമ്പായി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി: കർഷകരുടെ പ്രതിഷേധം ശക്തമാവുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ സന്ദർശിക്കും. നേരത്തേ നിശ്ചയിച്ചത് പ്രകാരം ഇന്നത്തെ കർഷകരുമായുള്ള ചർച്ചക്ക് മുന്നോടിയായാണ് സന്ദർശനം. കർഷകർക്കിടയിൽ വർധിച്ചുവരുന്ന പ്രതിഷേധം കണക്കിലെടുത്ത് അവരുടെ ആവശ്യം പരിഗണിക്കണമെന്ന് ഷായോട് ആവശ്യപ്പെടുമെന്ന് അമരീന്ദർ സിങ്ങ് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ 35 കർഷക സംഘടനകൾ പങ്കെടുക്കും. കഴിഞ്ഞദിവസം ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്രം ന​ട​ത്തി​യ ച​ർ​ച്ച​ പരാജയപ്പെട്ടിരുന്നു. കാ​ർ​ഷി​ക വി​രു​ദ്ധ ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ക​ർ​ഷ​ക നേ​താ​ക്ക​ൾ ഉ​റ​ച്ചു നി​ൽക്കുകയായിരുന്നു.

പ്ര​ശ്​​നം പ​ഠി​ക്കാ​ൻ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്രം മു​ന്നോ​ട്ടു​വെ​ച്ച നി​​ർ​ദേ​ശം. എ​ന്നാ​ൽ, വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്ന്​ ക​ർ​ഷ​ക നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കി. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്‍റ് പ്രത്യേക സമ്മേളനം ചേരണമെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തലസ്ഥാനത്തെ മറ്റ് റോഡുകൾ ഉപരോധിക്കുമെന്നും അവർ പറഞ്ഞു.

പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള 31 ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളും ഹ​രി​യാ​ന​യി​ൽ നി​ന്നും ര​ണ്ടു​േ​പ​രും കി​സാ​ന്‍ സം​ഘ​ര്‍ഷ് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യി​ൽ നി​ന്നും ര​ണ്ടു​പേ​രു​മ​ട​ക്കം 35 പേ​രാണ് ക​ർ​ഷ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ചൊവ്വാഴ്ച ചർച്ചയിൽ പങ്കെടുത്തിരുന്നത്.​ ന​രേ​ന്ദ്ര സി​ങ്​ തോ​മ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ റെ​യി​ൽ​വേ-​വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ, സ​ഹ​മ​ന്ത്രി സോം ​പ്ര​കാ​ശ്​ എ​ന്നി​വ​രാ​ണ്​ ചൊ​വ്വാ​ഴ്​​ച വി​ജ്ഞാ​ൻ ഭ​വ​നി​​ൽ വെ​ച്ച്​ ക​ർ​ഷ​ക നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. 

Tags:    
News Summary - Amit Shah, Punjab CM Amarinder Singh to meet ahead of talks with farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.