ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വിദ് യാർഥികൾക്കുനേരെയുളള അക്രമ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജലിനെ വിളിച്ച അമിത് ഷാ വിദ്യാർഥികളുമായി ചർച്ച നടത്താൻ നിർദേശം നൽകി. വിദ്യാർഥി പ്രത ിനിധികളുമായി ചർച്ച നടത്തി പ്രശ്ന പരിഹാരത്തിെലത്താനാണ് നിർദേശം.
ജെ.എൻ.യു രജിസ്ട്രാറും പ്രോ വി.സിയും ഇന്ന് രാവിലെ ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജലിനെ കണ്ട് കാമ്പസിലെ സ്ഥിതിഗതികൾ അറിയിച്ചു.
കാമ്പസിൽ ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം അക്രമത്തിനിരയായത്. ആയുധങ്ങളുമായി കാമ്പസിലെത്തിയ മുഖംമൂടി സംഘം അധ്യാപകരെ ഉൾപ്പെടെ മർദിച്ചിരുന്നു. പരിക്കേറ്റ 23 പേർ ചികിത്സയിലുണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ജെ.എൻ.യു കാമ്പസ് കനത്ത പൊലീസ് സുരക്ഷയിലാണ്. ഐ.ഡി കാർഡുള്ളവരെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിവിടുന്നത്. ഹോസ്റ്റലുകൾക്കും അഡ്മിനിസ്ടേഷൻ വിഭാഗത്തിനും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കാമ്പസിൽ പ്രവേശിക്കുന്നതിന് മാധ്യമങ്ങൾക്കും വിലക്കുണ്ട്.
അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പൊലീസ് ഫയൽ ചെയ്തിട്ടുണ്ട്. സംഘടിത ആക്രമണം, കലാപശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ്. അക്രമ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ കാമ്പസിലും ആശുപത്രിയിലുമെത്തി വിദ്യാർഥികളുമായി സംസാരിക്കുകയും തെളിവുകൾ ശേഖരിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും െപാലീസ് അക്രമികളെ അറസ്റ്റു ചെയ്തില്ലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.