മുംബൈ: തനിക്ക് പിന്നിൽ പാറ പോലെ ഉറച്ച് കേന്ദ്രമന്ത്രി അമിത് ഷാ ഉണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. പാർട്ടി പേരും ചിഹ്നമായ അമ്പും വില്ലും അനുവദിച്ചു കിട്ടിയതിനു പിന്നാലെയാണ് ഏക്നാഥ് ഷിൻഡെയുടെ പ്രഖ്യാപനം. ''ഷിൻഡെ ജി, നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ. ഞങ്ങൾ നിങ്ങളുടെ പിറകിൽ പാറ പോലെ ഉറച്ചുനിൽപ്പുണ്ട്''-എന്നാണ് അമിത് ഷാ പറഞ്ഞതെന്ന് ഷിൻഡെ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലാണ് ശിവസേനയിൽ പിളർപ്പുണ്ടാക്കി ഏക്നാഥ് ഷിൻഡെ ബി.ജെ.പിക്കൊപ്പം ചേർന്ന് മഹാരാഷ്ട്രയിൽ ഭരണം പിടിച്ചെടുത്തത്.
അതിനു പിന്നാലെ പാർട്ടിയുടെ ചിഹ്നവും പേരും ഉപയോഗിക്കുന്നതിനെ ചൊല്ലി ഉദ്ധവ് താക്കറെ വിഭാഗവും ഷിൻഡെ പക്ഷവും തമ്മിലുണ്ടായ തർക്കം സുപ്രീംകോടതിയിലെത്തി. എന്നാൽ പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കാൻ അർഹത ഷിൻഡെ പക്ഷത്തിനാണെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുകയായിരുന്നു.
അതിനു പിന്നാലെ സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. സത്യം വിജയിക്കും എന്ന് തിരിച്ചറിഞ്ഞുവെന്നും അമിത് ഷാ പ്രതികരിച്ചിരുന്നു. മോദിയുടെ ഫോട്ടോ വെച്ച് വോട്ട് പിടിച്ചവർ അത്യാഗ്രഹം മൂത്ത് മുഖ്യമന്ത്രിയാകുന്നതിന് കോൺഗ്രസിന്റെയും എൻ.സി.പിയുടെയും കാൽക്കൽ വീഴുകയായിരുന്നുവെന്ന് അമിത് ഷാ ഉദ്ധവ് താക്കറെയെ ആക്ഷേപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.