ന്യൂഡൽഹി: ഭീകരവാദത്തെ പരാജയപ്പെടുത്താൻ എല്ലാ രാഷ്ട്രങ്ങളും തോളോടുതോൾ ചേർന്ന് പോരാടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി കടന്നെത്തുന്ന ഭീകരതയെ ഒരു രാജ്യത്തിനും ഒറ്റക്ക് ചെറുക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നടക്കുന്ന 'ഭീകരതക്ക് പണമില്ല' ആഗോള സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ചില രാജ്യങ്ങൾ തുടർച്ചയായി ഭീകരതയെ സഹായിക്കുകയാണ്. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാൻ രാജ്യങ്ങളും അന്വേഷണ ഏജൻസികളും തയാറാകണം. 'നോ മണി ഫോർ ടെറർ' ദൗത്യം സ്ഥിരസ്വഭാവത്തിൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയെ ദുരുപയോഗംചെയ്താണ് ഭീകരവാദം വേരുറപ്പിക്കുന്നത്. ഭീകരവാദത്തിനുള്ള സാമ്പത്തികസഹായം തടയുന്നതിന് നിയമനിർമാണമുൾപ്പെടെ നടത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.