ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ നടപ്പിലായാൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഹിറ്റ്ലറിെൻറ ഗണത്തിലെത്തുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പൗരത്വ േഭദഗതി ബില്ലിൻമേൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇത്തരമൊരു നിയമത്തിൽ നിന്ന് ഈ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാൻ അങ്ങയോട്(സ്പീക്കർ) ആവശ്യപ്പെടുകയാണ്. ആഭ്യന്തര മന്ത്രിയേയും രക്ഷിക്കണം. അല്ലെങ്കിൽ നൂറെംബർഗ് വംശ നിയമത്തെയും ഇസ്രായേലിെൻറ പൗരത്വ ചട്ടത്തെയും പോലെ ഹിറ്റ്ലറിനും ഡേവിഡ് ബെൻഗുറിയോണിനുമൊപ്പം അമിത് ഷായുടെ പേരും എഴുതിചേർക്കപ്പെടും’ ’-ഉവൈസി പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ ജനങ്ങളുടെ മൗലികാവശകാശങ്ങളെ ലംഘിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉവൈസിയുടെ ഹിറ്റ്ലർ പരാമർശം ഭരണപക്ഷ ബെഞ്ചിൽ ബഹളത്തിനിടയാക്കി. തുടർന്ന് ഈ പരാമർശം സ്പീക്കർ സഭാരേഖകളിൽ നിന്ന് നീക്കി. പാർലമെൻറിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ സഭയിൽ പാടില്ലെന്ന് സ്പീക്കർ ഉവൈസിക്ക് മുന്നറിയിപ്പ് നൽകി.
ഹിറ്റ്ലറുടെ നാസി ഭരണത്തിെൻറയും ജൂത വിരുദ്ധ പ്രചാരണത്തിെൻറയും കേന്ദ്രമായിരുന്നു ജർമനിയിലെ നൂറെംബെർഗ്. ജൂതൻമാരും ജർമൻ പൗരൻമാരും തമ്മിലുള്ള വിവാഹ, വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നതും 45 വയസിന് താഴെയുള്ള സ്ത്രീകൾ ജൂത വീടുകളിൽ ജോലി ചെയ്യുന്നതും വിലക്കിക്കൊണ്ടുള്ളതാണ് നൂറെംബെർഗ് വംശനിയമങ്ങളിൽ ഒന്ന്. കൂടാതെ ജർമൻ രക്തമുള്ളവർക്ക് മാത്രമാണ് പൗരത്വത്തിന് അർഹതയുള്ളൂവെന്നും മറ്റുള്ളവർക്ക് പൗരത്വ അവകാശങ്ങൾ ഉണ്ടാവില്ലെന്നും നിഷ്കർഷിക്കുന്നതാണ് മറ്റൊരു നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.