ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ തോറ്റശേഷം സർക്കാർ രൂപവത്കരിക്കുന്നതിൽ പുതിയ പേറ്റൻറ് എടുത്ത നേതാവാണ് അമിത് ഷായെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരെ മുഴുവൻ വിലയ്ക്കുവാങ്ങിയ ബി.ജെ.പി ത്രിപുരയിലും ഇൗ വഴി തേടുകയാണ്. പക്ഷേ, ത്രിപുര തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ വാട്ടർലൂ ആകും. ഇടത് വിരുദ്ധതയുടെ മുഖ്യ കേന്ദ്രമായി മാറാനാണ് ബി.ജെ.പി ശ്രമം.
അമിത് ഷായുടെ മകന് എതിരായി ഉയർന്ന അഴിമതി ആരോപണം ഉന്നതതലത്തിൽ അന്വേഷിക്കണം. അഴിമതിയോട് സന്ധിയില്ലെന്ന് ഒരു ഭാഗത്ത് പറയുേമ്പാഴും ബി.ജെ.പി സർക്കാറുകൾക്കും നേതാക്കൾക്കും എതിരെ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന അഴിമതി ആരോപണങ്ങൾ ഒന്നുപോലും അന്വേഷിക്കാൻ തയാറായിട്ടില്ല. പശു സംരക്ഷണത്തിെൻറ പേരിലുള്ള കൊല തുടരുകയാണ്. പശു സംരക്ഷകർപോലുള്ള സ്വകാര്യ സേനയെ നിരോധിക്കാൻ ദേശീയതലത്തിൽതന്നെ നിയമം കൊണ്ടുവരണം.
കേരളത്തിൽ ഇൗ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയശേഷം രാഷ്ട്രീയ അക്രമങ്ങൾക്ക് തുടക്കമിട്ടത് ബി.ജെ.പിയാണ്. കേരളത്തിൽ ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് കേന്ദ്ര നേതാക്കൾ വിവാദ പ്രസ്താവനകളാണ് നടത്തുന്നത്.
ഡൽഹിയിൽ ജാഥ നടന്ന എല്ലാ ദിവസവും എ.കെ.ജി ഭവനിലേക്ക് നടത്തിയ മാർച്ചിൽ കേന്ദ്ര മന്ത്രിമാർവരെ നിയമം കൈയിലെടുക്കാൻ ശ്രമിച്ചു. ബി.ജെ.പി യാത്ര കേരളത്തിൽ അവസാനിക്കുന്ന ചൊവ്വാഴ്ച ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എം മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.