പുതിയ പാർട്ടികൾ വൻവാഗ്ദാനങ്ങൾ നൽകി; തെരഞ്ഞെടു​പ്പിൽ ഗുജറാത്ത് അവരെ തുടച്ചു നീക്കിയെന്ന് അമിത് ഷാ

സൂറത്ത്: ആംആദ്മി പാർട്ടിയെ രൂക്ഷമായി പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാർട്ടികൾ ഗുജറാത്തിൽ വന്ന് വലിയ വാഗ്ദാനങ്ങൾ നൽകി, എന്നാൽ ഫലം വന്നപ്പോൾ തുടച്ചു നീക്കപ്പെട്ടു - അമിത് ഷാ പരിഹസിച്ചു.

സൂറത്ത് ബി.ജെ.പി പ്രവർത്തകരെ ഓൺലൈൻ വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിലെ വൻ വിജയം രാജ്യത്തിന് നൽകുന്ന സന്ദേശം, സംസ്ഥാനം പണ്ടും ഇപ്പോഴും ഭാവിയിലും എന്നും പാർട്ടിയുടെ ശക്തികേന്ദ്രമായി തന്നെ തുടരുമെന്നതാണെന്നും അമിത്ഷാ പറഞ്ഞു. ഈ ഫലം പാർട്ടിക്ക് ആവേശം നൽകുകയും മറ്റു സംസ്ഥാനങ്ങളിൽ വരാൻ പോകുന്ന തെര​െഞ്ഞടുപ്പിനും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുള്ള ഊർജം നൽകുകയും ചെയ്തിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

182 സീറ്റുകളുള്ള ഗുജറാത്തിൽ 156 സീറ്റിലാണ് ബി.ജെ.പി വിജയിച്ചത്. ഗുജറാത്തിലെയും ബി.ജെ.പിയുടെയും ഏറ്റവും വലിയ വിജയമായിരുന്നു അത്. വൻ വാഗ്ദാനങ്ങൾ നൽകി കാടടച്ച് പ്രചാരണം നടത്തിയ എ.എ.പി അഞ്ചു സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. 17 സീറ്റുകൾ നേടിയ കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. 

Tags:    
News Summary - Amit Shah's Swipe At AAP Over Gujarat Poll Loss: "Made Tall Claims, But..."

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.