ന്യൂഡൽഹി: ഹിന്ദി ദിനാചരണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. തൃണമ ൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ പ്രസ്താവനക്കെതിരെ രംഗത്തെത്തി.
അമിത് ഷായുടെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണെന്ന് ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിൻ പറഞ്ഞു. ഹിന്ദിക്കെതിരെ ഞങ്ങൾ കാലങ്ങളായി പ്രക്ഷോഭത്തിലാണ്. പാർട്ടി യോഗത്തിന് ശേഷം അമിത് ഷായുടെ പ്രസ്താവനയിലെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ ഭാഷകളെയും ഒരു പോലെ ബഹുമാനിക്കണമെന്ന് മമത അമിത് ഷായെ ഓർമിപ്പിച്ചു. എല്ലാ ഭാഷകളും പഠിക്കണം. എന്നാൽ, മാതൃഭാഷ മറക്കാനാവില്ലെന്നും മമത പറഞ്ഞു.
വൈവിധ്യങ്ങൾ തകർക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദിയേക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വത്തിനെക്കാളും വലുതാണ് ഇന്ത്യയെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.