ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ. നിയമം അന്താരാഷ്ട്ര മനുഷ്യാവകാശങ്ങൾക്കെതിരും തുല്യതക്കുള്ള അവകാശം ഇല്ലാതാക്കുന്നതുമാണെന്ന് സംഘടന ‘എക്സി’ൽ കുറിച്ചു.
സമാധാനപരമായ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളോട് സർക്കാർ പ്രതികരിച്ചത് അമിത ബലപ്രയോഗത്തിലൂടെയാണ്. പ്രതിഷേധങ്ങളോട് പ്രതികരിക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായ കൂട്ടായ്മ എന്നിവക്കുള്ള അവകാശങ്ങളെ മാനിക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ ശഹീൻ ബാഗ്, ജാമിഅ മില്ലിയ ഇസ്ലാമിയ പരിസര പ്രദേശങ്ങളിൽ ഉൾപ്പെടെ ഡൽഹിയിൽ ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാർക്കുന്ന മേഖലകളിൽ സുരക്ഷ സേനയെ വിന്യസിച്ച് ഡൽഹി പൊലീസ്. വിവിധയിടങ്ങളിൽ ഡൽഹി പൊലീസും അർധ സേനാ വിഭാഗവും ഫ്ലാഗ് മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.