കൊൽക്കത്ത: അംപൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളിൽ വ്യോമനിരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. വെള്ളിയാഴ്ച രാവിലെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ബാനർജിയും സംഘവും സ്വീകരിച്ചു. ബംഗാളിൽനിന്ന് അദ്ദേഹം ഒഡീഷയിലേക്ക് പോകും.
ഇരുസംസ്ഥാനങ്ങളിലും പ്രധാനമന്ത്രി ആകാശ വീക്ഷണം നടത്തും. ദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാനതല അവലോകന യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. മുഖ്യമന്ത്രിമാരായ മമത ബാനർജിയും നവീൻ പട്നായിക്കും അതാത് സംസ്ഥാനങ്ങളിൽ വ്യോമനിരീക്ഷണത്തിൽ അദ്ദേഹത്തോടൊപ്പം പങ്കുചേരും.
PM Narendra Modi received by West Bengal CM Mamata Banerjee and Governor Jagdeep Dhankhar on arrival at Kolkata Airport. The PM will be conducting an aerial survey of the areas affected by #CycloneAmphan. pic.twitter.com/efrNAog2Sd
— ANI (@ANI) May 22, 2020
ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മോദി രാജ്യതലസ്ഥാനത്തിന് പുറത്തുപോകുന്നത്. ഫെബ്രുവരി 29ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജാണ് അദ്ദേഹം അവസാനമായി സന്ദർശിച്ചത്.
അംപൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 77 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്. പാലങ്ങൾ തകർന്ന് ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ഒഡീഷയിലും ഇത് കനത്ത നാശം വിതച്ചു. നിരവധി തീരദേശ ജില്ലകളിൽ വൈദ്യുതിയും ഫോൺ ബന്ധവും താറുമാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.