Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംപൻ:...

അംപൻ: വ്യോമനിരീക്ഷണത്തിന്​ മോദി ബംഗാളിൽ -VIDEO

text_fields
bookmark_border
അംപൻ: വ്യോമനിരീക്ഷണത്തിന്​ മോദി ബംഗാളിൽ -VIDEO
cancel
camera_alt???? ?????????????? ???? ?????? ?????? ??????? ????????????????????? ?????? ????????????? ???????? ?????? ?????????? ???????????????? ???????????? ??? ????????? ?????? ???????????????

കൊൽക്കത്ത: അംപൻ ചുഴലിക്കാറ്റ്​ കനത്ത നാശനഷ്​ടം വിതച്ച പശ്ചിമ ബംഗാളിൽ വ്യോമനിരീക്ഷണത്തിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. വെള്ളിയാഴ്ച രാവിലെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ബാനർജിയും സംഘവും സ്വീകരിച്ചു. ബംഗാളിൽനിന്ന്​ അദ്ദേഹം ഒഡീഷയിലേക്ക്​ പോകും.

ഇരുസംസ്​ഥാനങ്ങളിലും പ്രധാനമന്ത്രി ആകാശ വീക്ഷണം നടത്തും. ദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങൾ  ചർച്ച ചെയ്യുന്നതിന്​ സംസ്ഥാനതല അവലോകന യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. മുഖ്യമന്ത്രിമാരായ മമത ബാനർജിയും നവീൻ പട്നായിക്കും അതാത് സംസ്ഥാനങ്ങളിൽ വ്യോമനിരീക്ഷണത്തിൽ അദ്ദേഹത്തോടൊപ്പം പങ്കുചേരും.

ലോക്​ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ്​ മോദി രാജ്യതലസ്​ഥാനത്തിന്​ പുറത്തുപോകുന്നത്​. ഫെബ്രുവരി 29ന്​ ഉത്തർപ്രദേശിലെ പ്രയാഗ്​രാജാണ്​ അദ്ദേഹം അവസാനമായി സന്ദർശിച്ചത്​.

അംപൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 77 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. സംസ്ഥാനത്തി​​​െൻറ പല ഭാഗങ്ങളിലും കനത്ത നാശനഷ്​ടമാണ്​ നേരിട്ടത്​.  പാലങ്ങൾ തകർന്ന്​ ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്​.

ഒഡീഷയിലും ഇത് കനത്ത നാശം വിതച്ചു. നിരവധി തീരദേശ ജില്ലകളിൽ വൈദ്യുതിയും ഫോൺ ബന്ധവും താറുമാറായി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneMamata Banerjeewest bengalAmphan
News Summary - amphan: PM at West Bengal to assess cyclone impact
Next Story