ന്യൂഡൽഹി: പാലായനം ചെയ്ത ഖലിസ്ഥാനി വാദി അമൃത്പാൽ സിങ് കീഴടങ്ങേണ്ടെന്നും രവി നദി കടന്ന് പാകിസ്താനിലേക്ക് പോയാൽ മതിയെന്നും ലോക്സഭാ എം.പിയും ശിരോമണി അകാലിദൾ നേതാവുമായ സിമ്രൻജിത് സിങ് മാൻ.
1984ൽ ഞങ്ങൾ പാകിസ്താനിലേക്ക് പോയില്ലേ? അമൃത്പാൽ സിങ് പാകിസ്താനിലേക്ക് പോകുന്നത് സിഖ് ചരിത്രപ്രകാരം ന്യായീകരിക്കാവുന്നതാണ്. അമൃത് പാലിന്റെ ജീവൻ അപകടത്തിലാണ്. സർക്കാർ ഞങ്ങളെ അടിച്ചമർത്തുകയാണ്. -സിമ്രൻജിത് സിങ് പറഞ്ഞു.
ജർണൈയിൽ സിങ് ഭിന്ദ്രൻവാലെയെയും മറ്റ് ഖലിസ്ഥാനി വാദികളെയും ഇല്ലാതാക്കാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഓപ്പറേഷൻ ബ്ലൂ സ്റ്റാർ പ്രഖ്യാപിക്കുകയും അതിന് പിന്നാലെ ഇന്ദിരാഗാന്ധി അംഗരക്ഷകരാൽ കൊല്ലപ്പെടുകയും അത് സിഖ് വിരുദ്ധ കലാപത്തിലേക്ക് നയിക്കുകയും ചെയ്ത 1984 ലെ സംഭവങ്ങളാണ് സിമ്രൻജിത് ഓർമിപ്പിച്ചത്.
അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സിമ്രൻജിത് സിങ്ങിന്റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.