കീഴടങ്ങാൻ മൂന്ന് ഉപാധികളുമായി അമൃത്പാൽ സിങ്

ന്യൂഡൽഹി: പൊലീസിനെ വെട്ടിച്ച് ആഴ്ചകളായി ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാൽ സിങ് കീഴടങ്ങാൻ ഉപാധികൾ വെച്ചതായി സൂചന. പ്രധാനമായും മൂന്ന് ഉപാധികളാണ് അമൃത്പാൽ സിങ് ഉന്നയിക്കുന്നത്.

താൻ കീഴടങ്ങുന്നതായി പൊലീസ് തന്നെ ജനങ്ങളോട് പറയണം, കസ്റ്റഡിയിലെടുത്താൽ പഞ്ചാബിലെ ജയിലിൽ തന്നെ പാർപ്പിക്കണം, തന്നെ മർദിക്കരുത് എന്നീ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് വിവരം.

ഒളിവിൽ പോയി 11 ദിവസത്തിനുശേഷം ഇന്നലെ അദ്ദേഹം തന്‍റെ സന്ദേശം ഉൾകൊള്ളുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. ഇതോടെ അദ്ദേഹം ഉടൻ കീഴടങ്ങുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. സുവർണ ക്ഷേത്രത്തിൽ കീഴടങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സർക്കാർ നിരന്തരമായി സിഖുകാരെ വഞ്ചിക്കുകയാണ്. ഇത് നമ്മുടെ മനസിൽ വേണം. നമ്മുടെ നിരവധി സഖാക്കളെ അവർ അറസ്റ്റ് ചെയ്തു. എൻ.എസ്.എ നടപ്പിലാക്കി. സിഖ് ജനത ഒന്നിക്കണം, വൈശാഖി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന സർബാത് ഖൽസയിൽ എല്ലാ സിഖ് സംഘടനകളും പ​ങ്കെടുക്കണം -എന്നിങ്ങനെയായിരുന്നു റെക്കോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞത്.

Tags:    
News Summary - Amritpal Singh Ready To Surrender, Conditions Before Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.