ന്യൂഡൽഹി: പാലായനം ചെയ്ത ഖലിസ്ഥാൻ വാദി അമൃത്പാലിന്റെ ഭാര്യ കിരൺ ദീപ് കൗറിനെ വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞു. അമൃത്സർ വിമാനത്താവളത്തിലാണ് കിരൺദീപിനെ പൊലീസ് തടഞ്ഞത്. അവരെ ചോദ്യം ചെയ്തു വരികയാണ്. ലണ്ടനിലേക്ക് വിമാനം കയറാനായാണ് കിരൺ ദീപ് വിമാനത്താവളത്തിലെത്തിയത്.
കിരൺ ദീപിനെ തടഞ്ഞിട്ടില്ലെന്നും നിലവിൽ ഇമിഗ്രഷൻ വിഭാഗം അവരെ ചോദ്യം ചെയ്യുകയാണെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു.
ഖലിസ്ഥാൻ വാദിയായ അമൃത്പാൽ കഴിഞ്ഞ കുറച്ച്‍ വർഷങ്ങളായി പഞ്ചാബിൽ സജീവമാണ്. ജർണെയ്ൽ സിങ് ഭിന്ദ്രെവാലയുടെ പിൻഗാമിയെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ മാസമാണ് അമൃത്പാലിനായി പൊലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചത്. ഇവരുടെ സംഘടനയായ വാരിസ് പഞ്ചാബ് ദെക്കെതിരെയും നടപടി തുടങ്ങിയിരുന്നു.
മാർച്ച് 18ന് അമൃത്പാൽ ജലന്തറിൽ നിന്ന് പൊലീസ് വല ഭേദിച്ച് രക്ഷപ്പെട്ടു. അതിനുശേഷം നിരന്തരം സ്ഥലവും രൂപവും വേഷവും മാറ്റിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.