വഡോദര: ഇൻറർനെറ്റ് ഭീമനായ ഗൂഗിളിനെതിരെ വക്കീൽ നോട്ടീസുമായി അമുലിെൻറ ഉടമസ്ഥരായ ഗുജറാത്ത് കോ-ഒാപ്പ റേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ. ഗൂഗിളിനൊപ്പം സ്വകാര്യ വെബ്സൈറ്റ് സേവനദാതാക്കളായ ഗോ ഡാഡി.കോമി നെതിരെയും അമുൽ നോട്ടീസ് നൽകിയിട്ടുണ്ട്. അമുലിെൻറ പേരിൽ വ്യാജ പരസ്യങ്ങൾ നൽകിയതിനാണ് ഇരു സ്ഥാപനങ്ങൾക്കുമെതിരെ നോട്ടീസ് നൽകിയിത്.
അമുലിെൻറ ഡീലർഷിപ്പ് വാഗ്ദാനം ചെയ്തുള്ള വ്യാജ പരസ്യങ്ങളാണ് ഗൂഗിളിൽ പ്രത്യക്ഷപ്പെട്ടത്. മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ രൂപക്ക് ഡീലർഷിപ്പ് നൽകുമെന്നായിരുന്നു വാഗ്ദാനം. പരസ്യങ്ങൾ ശ്രദ്ധയിൽെപ്പട്ടതിന് തുടർന്ന് ഉപഭോക്താക്കൾ സമീപിച്ചതിെൻറ അടിസ്ഥാനത്തിൽ ഗൂഗിളിനെതിരെ പരാതി നൽകുകയായിരുന്നുവെന്ന് ജി.സി.എം.എം.എഫ് മാനേജിങ് ഡയറക്ടർ ആർ.എസ് സോദി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്ന് അമുൽ വ്യക്തമാക്കി.
ജനുവരി 10നാണ് ഗൂഗിളിനെതിരെ അമുൽ പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ച വിവരം ഗുജറാത്ത് സൈബർ സെല്ലും സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.