ഋഷിയുടെ നേട്ടത്തിൽ 'മാസ്' ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആദ്യമായൊരു ഇന്ത്യൻ വംശജനെത്തുമ്പോൾ ചരിത്രം ഒാർമിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഋഷി സുനകിന്റെ സ്ഥാനലബ്ധിയിൽ സന്തോഷം പങ്കുവെച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ലക്ഷങ്ങളാണ് ഏറ്റെടുത്തത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ ഇന്ത്യൻ നേതാക്കളെ പരിഹസിച്ച് പറഞ്ഞത് ഉദ്ധരിച്ചുകൊണ്ടായിരുന്നു ആനന്ദ് മ​ഹീന്ദ്രയുടെ ട്വീറ്റ്. ഋഷി സുനകിന്റെ സ്ഥാനലബ്ധി മധുരപ്രതികാരമാണെന്ന തരത്തിലായിരുന്നു ട്വീറ്റ്.

'1947 ൽ വിൻസ്റ്റൻ ചർച്ചിൽ പറഞ്ഞത് ഇന്ത്യൻ നേതാക്കൾ കഴിവുകെട്ടവരാണെന്നായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 ാം വർഷത്തിൽ, ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് കാണാനായിരിക്കുന്നു. ജീവിതം എത്ര മനോഹരം..' -ഇങ്ങിനെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

റീട്വീറ്റ് ലൈക്കുകളുമായി ലക്ഷത്തിലധികം ആളുകളാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഏറ്റെടുത്തത്. 

Tags:    
News Summary - anand mahindra's tweet on rishi's gain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.