പോര്‍ട്ട് ബ്ലയര്‍: കോവിഡ് ബാധിതനുമായി ഫോണിൽ സംസാരിച്ചവരെ ക്വാറൈൻറനിലാക്കിയത് സംബന്ധിച്ച് ട്വിറ്ററിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ ആന്തമാൻ നിക്കോബാർ പൊലീസ് അറസ്റ്റ് ചെയ്തു. ‘ആന്തമാൻ ക്രോണിക്കിൾ’ പത ്രത്തിൽ അസോ. എഡിറ്ററായിരുന്ന സുബൈർ അഹമ്മദാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു.
“കോവിഡ് രോഗികളുമായി ഫോണിൽ സംസാരിച്ചതിന് ഒരു കുടുംബത്തെ ക്വാറൈൻറനിലാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കാ മോ?” എന്നായിരുന്നു സുബൈർ ട്വീറ്റ് ചെയ്തത്. കോവിഡ് ബാധിതനായ ബന്ധുവിനെ ഫോൺവിളിച്ചതിന് ആന്തമാൻ ഹദ്ദോയിലെ ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ ക്വാറൈൻറനിൽ തുടരാൻ നിർബന്ധിച്ചു എന്ന വാർത്തയെ അടിസ്ഥാനമാക്കിയായിരുന്നു ട്വ ീറ്റ്. ഏപ്രിൽ 26ന് ആൻഡമാൻ ക്രോണിക്കിളിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 27 ന് ട്വീറ്റ് ചെയ്ത സുബൈറിനെ അന്ന് രാത്രി 7 മണിയോടെ അറസ്റ്റ് ചെയ്തു.
Can someone explain why families are placed under home quarantine for speaking over phone with Covid patients? @MediaRN_ANI @Andaman_Admin
— Zubair Ahmed (@zubairpbl) April 26, 2020
ട്വീറ്റിനെക്കുറിച്ച് ചോദ്യം ചെയ്യാൻ പൊലീസ് സൂപ്രണ്ട് വിളിക്കുന്നതായി അറിയിച്ച് ബാംബൂഫ്ലാറ്റ് സ്റ്റേഷനിൽ നിന്നെത്തിയ നാല് പൊലീസുകാരാണ് സുബൈറിനെ കൊണ്ടുപോയത്. ആബർഡീൻ പൊലീസ് സ്റ്റേഷനിലേക്ക് െകാണ്ടുപോകുന്നതായാണ് സുബൈർ പറഞ്ഞതെന്ന് ആന്തമാൻ ക്രോണിക്കിൾ എഡിറ്റർ ഇൻ ചീഫ് ഡെനിസ് ഗൈൽസിെന ഉദ്ധരിച്ച് ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്തു. ഒരു മണിക്കൂറിനുശേഷം അദ്ദേഹത്തിെൻറ അറസ്റ്റ് രേഖപ്പെടുത്തയതായി ഡെനിസ് പറഞ്ഞു.
ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51, 188 വകുപ്പുകളടക്കമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. ഒരു ചോദ്യം ചോദിച്ചതിന് എങ്ങനെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് ഡെനിസ് ചോദിച്ചു. ആന്തമാനിൽ ചീഫ് സെക്രട്ടറി ചേതൻ സംഘിയുടെ ട്വീറ്റുകളിലൂടെ മാത്രമാണ് മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ ലഭിക്കുന്നതെന്നും പത്രസമ്മേളനങ്ങളോ ബുള്ളറ്റിനുകളോ ഇല്ലെന്നും ഡെനിസ് പറഞ്ഞു.
എന്നാൽ, പൊതുജനങ്ങളിൽ അവിശ്വാസം ഉളവാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിലച്ചതിനാണ് അറസ്റ്റെന്ന് ആന്തമാൻ ഡി.ജി.പി ദേപേന്ദ്ര പഥക് പ്രസ്താവനയിൽ പറഞ്ഞു. “അത്തരം സന്ദേശങ്ങൾ രോഗബാധിതരുമായുള്ള സമ്പർക്കം കണ്ടുപിടിക്കുന്നതിന് തടസം സൃഷ്ടിക്കും. ശരിയായ വിവരങ്ങൾ മറച്ചുവെക്കാനും ആരോഗ്യപ്രവർത്തകരുമായി സഹകരിക്കാതിരിക്കാനും ജനങ്ങളെ പ്രേരിപ്പിക്കും. മെഡിക്കൽ പ്രോട്ടോക്കോളുകൾക്കെതിരെ പ്രതിഷേധിക്കാനും ലോക്ക്ഡൗൺ ലംഘിക്കാനും ആളുകളെ പ്രേരിപ്പിക്കുമെന്നും ഡി.ജി.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.