മകളുടെ കാമുകനെ കൊന്ന്​ കഷണങ്ങളാക്കി കുഴിച്ചിട്ടു; പ്രതി പിടിയിൽ

ചിറ്റൂർ: മകളുടെ ആൺ സുഹൃത്തിനെ ​കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിയയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം. മരിച്ചയാളുടെ മൃതദേഹത്തി​െൻറ ഭാഗങ്ങൾ കണ്ടെത്തിയ പൊലീസ്​ വെള്ളിയാഴ്​ച പ്രതിയെ അറസ്​റ്റ്​ ചെയ്​തു.

ചിറ്റൂർ ജില്ലയിലെ പലമനീറിലുള്ള പെൻഗരഗുണ്ട ഗ്രാമത്തിലാണ്​ സംഭവം. പ്രതിയു​ടെ മകളുമായി മരിച്ചയാൾ പ്രണയത്തിലായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

'24കാരനായ ധനശേഖറിനെ മേയ്​ 22 മുതൽ കാണാനില്ലായിരുന്നു. മാതാപിതാക്കൾ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ്​ അവർ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയത്'-പലമനീർ സബ്​ ഡിവിഷനൽ പൊലീസ്​ ഒഫീസർ സി.എം. ഗംഗയ്യ പറഞ്ഞു​.

'കേസ്​ അന്വേഷണത്തി​െൻറ ഭാഗമായി ഞങ്ങൾ ധനശേഖറി​െൻറ അവസാനത്തെ ഫോൺകോളുകളുടെ വിവരങ്ങൾ ശേഖരിച്ചു. അതി​െൻറ അടിസ്​ഥാനത്തിലാണ്​ ഞങ്ങൾ ഗ്രാമത്തിലുള്ള ബാബുവി​െൻറ വീട്ടിലെത്തിയത്​. പൊലീസി​​െൻറ ചോദ്യം ചെയ്യലിൽ അയാൾ ധനശേഖറിനെ ​കൊലപ്പെടുത്തിയതായി സമ്മതിച്ചു' -ഗംഗയ്യ കൂട്ടിച്ചേർത്തു.

മേയ്​ 22ന്​ സ്വന്തം കൃഷിയിടത്തിൽ താമസിക്കാനായി പോയതായിരുന്നു ബാബു. എന്നാൽ ചില കാരണങ്ങൾ കൊണ്ട്​ തിരിച്ച്​ ​പോരേണ്ടി വന്നു. മകളുടെ മുറിയിൽ നിന്ന്​ ശബ്​ദം കേട്ട്​ ചെന്നപ്പോൾ ധനശേഖർ അവിടെയുണ്ടായിരുന്നു. ദേഷ്യത്തിൽ ബാബു ധനശേഖറിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ്​ മരിച്ച ധനശേഖറി​െൻറ മൃതദേഹം ബാബു ത​െൻറ പാടശേഖരത്തിലുള്ള കിണറ്റിൽ തള്ളി. എന്നാൽ രണ്ട്​ ദിവസത്തിനുള്ളിൽ മൃതദേഹം പൊന്തി വന്നു. ശേഷം മൃതദേഹം കിണറ്റിൽ നിന്നെടുത്ത്​ കഷണങ്ങളാക്കിയ ശേഷം കുഴിച്ചിടുകയായിരുന്നു.

ബാബുവി​െൻറ കുറ്റസമ്മത ശേഷം പൊലീസ്​ മൃതദേഹം കണ്ടെത്തി. പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ഇവ ബന്ധുക്കൾക്ക്​ കൈമാറി.

Tags:    
News Summary - Andhra Man Kills Daughter's lover Chops Body Into Pieces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.