ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻെറ പരിശോധനാ ഫലം കോവിഡ് നെഗറ്റീവ്. രാജ്ഭവനിലെ നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗവർണറെ നിരീക്ഷണത്തിലാക്കുകയും സാമ്പിളുകൾ പരിശോധിക്കുകയുമായിരുന്നു.
ഞായറാഴ്ചയാണ് ഗവർണറുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കൂടാതെ നഴ്സ്, പാചകക്കാരൻ, വീട്ടുജോലിക്കാരൻ എന്നിവരും കോവിഡ് പോസിറ്റീവായിരുന്നു. ഹൈദരാബാദിലേക്ക് യാത്ര ചെയ്ത സെക്യൂരിറ്റി ഗാർഡിൽ നിന്നാണ് മറ്റ് ജീവനക്കാർക്കും കോവിഡ് പകർന്നതെന്നാണ് സൂചന. ഇവരെ കൃഷ്ണ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആന്ധ്രാപ്രദേശിൽ 1,259 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 31 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.