പരീക്ഷക്കിടെ ഫാൻ വീണ് വിദ്യാർഥിനിക്ക് പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പ്രാദേശിക സ്കൂളിൽ പത്താം ക്ലാസ് പരീക്ഷക്കിടെ ഫാൻ വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി ചികിത്സക്ക് ശേഷം തിരികെ വന്ന് പരീക്ഷ പൂർത്തിയാക്കി.

പരീക്ഷക്ക് രണ്ട് ദിവസം മുൻപ് തന്നെ സ്കൂളിലെ അറ്റകുറ്റപണികൾ തീർത്തിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ പറയുന്നു. അപകടം തീർത്തും നിർഭാഗ്യകരമാണ്. ശരിയായ രീതിയിൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അറ്റകുറ്റപണികൾ നടത്തു​മെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ഏപ്രിൽ 28ന് മേൽക്കൂരയുടെ സീലിംഗ് തക​ർന്ന് വീണ് കുർണൂലിലെ അപ്പർ പ്രൈമറി ഉർദു സ്കൂളിൽ രണ്ട് വിദ്യാ​ർഥികൾക്ക് പരിക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ സർക്കാർ സ്കൂളിലെ മോശം അടിസ്ഥാന സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ജഗൻ മോഹൻ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കി.

Tags:    
News Summary - Andhra student suffers injuries after fan crashes on her during exam at school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.