പ്രേമാഭ്യര്‍ത്ഥന നിരസിച്ചു: അധ്യാപകൻ ഒമ്പതാം ക്ലാസ്​ വിദ്യാർഥിയുടെ കഴുത്ത്​ മുറിച്ചു

ഹൈദരാബാദ്​: ആന്ധ്രാപ്രദേശിലെ കുർനൂളിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്​ അധ്യാപകൻ ഒമ്പതാംക്ലാസ്​ വിദ്യാർഥിയുടെ കഴുത്ത്​ മുറിച്ചു. ശനിയാഴ്​ച രാവിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ അധ്യാപകൻ ​േബ്ലഡ്​ കൊണ്ട്​ കഴുത്ത്​ മുറിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്​.

കുർനൂൾ ജില്ലയിലെ ബൻഗാരപേറ്റ റോക്ക്​വെൽ ഹൈസ്​കൂളിൽ ഹിന്ദി അധ്യാപകനായ ശങ്കറാണ്​ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്​. സംഭവത്തിനു ശേഷം ശങ്കറും കഴുത്ത്​ മുറിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചു.

ശങ്കർ എത്തിയപ്പോൾ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട്​ എത്തിയ നാട്ടുകാർ ശങ്കറിനെ പിടികൂടി മർദിച്ചു. പൊലീസ്​ എത്തിയാണ്​ ഇയാളെ ആശുപത്രിയിൽ എത്തിച്ചത്​. ​

അധ്യാപകൻ മോശമായി പെരുമാറിയെന്നും പ്രണയാഭ്യർത്ഥന നടത്തിയെന്നും പെൺകുട്ടി നേരത്തെ മാതാവിനെ അറിയിച്ചിരുന്നു. സംഭവത്തിൽ മാതാവ്​ അധ്യാപകനെ താക്കീത്​ ചെയ്തിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.
സംഭവത്തിൽ ശങ്കറിനെ സസ്​പെൻഡ്​ ചെയ്​തതായും അന്വേഷണത്തിന്​ ഉത്തരവിട്ടതായും ആന്ധ്രപ്രദേശ്​ വിദ്യാഭ്യാസ വകുപ്പ്​ മന്ത്രി ശ്രീനിവാസ് അറിയിച്ചു.

Tags:    
News Summary - Andhra Teacher Allegedly Slits Teen's Throat For Rejecting His Advances- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.