ഹൈദരാബാദ്: സമ്പാദ്യം മുഴുവൻ വീട്ടിലൊരു ട്രങ്ക് പെട്ടിയിൽ സൂക്ഷിച്ച ബിസിസനസ്സുകാരന് കിട്ടിയത് എട്ടിന്‍റെ പണി. ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ മൈലവാരം സ്വദേശി ബിജ്ലി ജമലയ്യ എന്ന ബിസിനസ്സുകാരനാണ് തന്‍റെ മുഴുവൻ സമ്പാദ്യവും നശിച്ചുപോകുന്നത് നോക്കി നിൽക്കേണ്ടി വന്നത്.
ബിജ്ലി ജമലയ്യ തന്‍റെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കാതെ ഒരു ട്രങ്ക് പെട്ടിയിൽ സൂക്ഷിക്കുകയായിരുന്നു. 500ന്‍റെയും 200ന്‍റയും 50ന്‍റെയും ഉൾപ്പെടെ നോട്ടുകളായി ഏകദേശം അഞ്ച് ലക്ഷം രൂപയോളമാണ് പെട്ടിയിൽ സൂക്ഷിച്ചത്. എന്നാൽ ഈ പെട്ടി അത്ര സുരക്ഷിതമായിരുന്നില്ല.
ഏറെ പ്രതീക്ഷയോടെ തന്‍റെ സമ്പാദ്യം നോക്കാനായി പെട്ടി തുറന്ന ബിജ്ലി ജമലയ്യ ആ കാഴ്ച കണ്ട് തകർന്നു പോയി. നോട്ടുകളെല്ലാം ദ്വാരം വീണ് നശിച്ചു പോയിരിക്കുന്നു. പെട്ടിക്കുള്ളിൽ ചിതൽ കടക്കുകയും നോട്ടുകളെല്ലാം ചിതലരിച്ചു പോവുകയുമായിരുന്നു. പല നോട്ടുകളുടെയും പാതിയും ചിതൽ കാർന്നു തിന്ന നിലയിലായിരുന്നു.
ജമലയ്യ തന്‍റെ ചിതലരിച്ച നോട്ടുകൾ എടുത്ത് റോഡിൽ കളിച്ചുകൊണ്ടിരുന്ന പ്രദേശത്തെ കുട്ടികൾക്ക് വിതരണം ചെയ്തു. കുട്ടികളെല്ലാവരും ഒരുപാട് പണം കൈയിൽ വെച്ചിരിക്കുന്ന വിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണത്തിന്‍റെ ഉറവിടവും നടുക്കുന്ന വിവരങ്ങളും പുറത്തറിയുന്നത്.
പന്നി വിൽപനക്കാരനായ ജമലയ്യ സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായിരുന്നു പണം സൂക്ഷിച്ചു െവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.