ഇതാണ്​ മോദി 30,000 കോടിയുടെ കരാർ കൊടുത്തയാൾ; അനിൽ അംബാനിയുടെ കോടതി പരാമർശം ചൂണ്ടിക്കാട്ടി​ പ്രശാന്ത്​ഭൂഷൻ

റിലയൻസ്​ എ.ഡി.എ ഗ്രൂപ്പ്​ ചെയർമാൻ അനിൽ അംബാനിയുടെ കോടതി പരാമർശത്തെ പരിഹസിച്ച്​ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്​ഭൂഷൻ. യു.കെ കോടതിയിൽ ​െവള്ളിയാഴ്​ചയാണ്​​ അനിൽ അംബാനി ത​െൻറ ഇപ്പോഴത്തെ സാമ്പത്തിക സ്​ഥിതി വിവരിച്ചത്​. താനിപ്പോൾ ജീവിക്കുന്നത് ഭാര്യയുടേയും കുടുംബത്തിന്‍റെയും ചെലവിലാണെന്നും നിയമ നടപടികള്‍ നടത്താന്‍ ആഭരണം വിറ്റാണ് പണം കണ്ടെത്തിയതെന്നുമാണ്​ അദ്ദേഹം ലണ്ടനിലെ കോടതിയിൽ പറഞ്ഞത്​.

താൻ ലളിത ജീവിതമാണു നയിക്കുന്നത്. ഒരു കാർ മാത്രമേ ഉള്ളു. ലക്ഷ്വറി കാറായ റോൾസ് റോയ്‌സ് ഉണ്ടെന്ന് പറയുന്നത് തെറ്റായ വാർത്തയാണ്. 61 വയസായ താൻ വളരെ അച്ചടക്കത്തോടെയാണ് ജീവിക്കുന്നതെന്നും മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യില്ലെന്നും ആഢംബര ജീവിതം നയിക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനിൽ അംബാനി പറഞ്ഞിരുന്നു.

മൂന്ന്​ ചൈനീസ് ബാങ്കുകളിൽനിന്ന് 2012 ഫെബ്രുവരിയിൽ എടുത്ത 700 മില്യൻ ഡോളർ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിൽ, വിഡിയോ കോൺഫറൻസ് വഴി ഹാജരായാണ് അദ്ദേഹം ത​െൻറ സാമ്പത്തികനിലയെക്കുറിച്ച് വിവരിച്ചത്. ഇത്​ ചൂണ്ടിക്കാട്ടിയാണ്​ പ്രശാന്ത്​ഭൂഷൻ ഇപ്പോൾ രംഗത്ത്​ വന്നിരിക്കുന്നത്​. കോടതി ഫീസ് അടയ്ക്കാനായി ഭാര്യയുടെ ആഭരണങ്ങൾ വിറ്റതായും ഒന്നും സ്വന്തമായില്ലെന്നും പറയുന്ന ഇദ്ദേഹത്തിനാണ്​ 30,000 കോടിയുടെ റഫാൽ കരാർ മോദി നൽകിയതെന്നാണ്​ പ്രശാന്ത്​ഭൂഷൻ ട്വീറ്റ്​ചെയ്​തത്​. ​ 'കോടതി ഫീസ് അടയ്​ക്കാനായി ഭാര്യയുടെ ആഭരണങ്ങൾ വിറ്റതായും തനിക്കിപ്പോൾ സ്വന്തമായി ഒന്നുമില്ലെന്നും യുകെ കോടതിയെ അറിയിച്ച അനിൽ അംബാനിക്കാണ്​ 30,000 കോടിയുടെ റഫാൽ കരാർ മോദി നൽകിയത്'-എന്നാണ്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.