ഋഷികേശ്: ബി.ജെ.പി നേതാവിന്‍റെ മകൻ പുൽകിത് ആര്യയുടെ ഉത്തരാഖണ്ഡിലെ റിസോർട്ടിൽ മയക്കുമരുന്ന് ഉപയോഗവും വേശ്യാവൃത്തിയും വ്യാപകമായിരുന്നെന്ന് റിസോർട്ടിലെ മുൻ ജീവനക്കാർ. റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മരണത്തിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി ജീവനക്കാർ രംഗത്തെത്തിയത്.
റിസോർട്ടിലെ അതിഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതാണ് അങ്കിതയുടെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. റിസോർട്ട് മാനേജ്‌മെന്റ് അതിഥികൾക്ക് വേണ്ടി നിരോധിത മദ്യവും കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കൂടാതെ പെൺകുട്ടികളെ പോലും നൽകിയിരുന്നതായി ആറ് മാസം മുമ്പ് റിസോർട്ടിൽ ജോലി ചെയ്തിരുന്ന വിവേക് പറഞ്ഞു. ഇതിനെ എതിർത്തിന് തന്നെ മർദിച്ചെന്നും ശമ്പളം പിടിച്ചുവെച്ചന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒന്നരമാസത്തിന് ശേഷം ശമ്പളം ചോദിച്ച് ജോലിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. എന്നാൽ ശമ്പളം നൽകുന്നതിന് പകരം മോഷ്ടിച്ചന്നാരോപിച്ച് തന്നെ മർദിച്ചു. എന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് പുൽകിത് ആര്യയുടെ നിർദേശ പ്രകാരം എന്നെ കസ്റ്റെഡിലെടുത്ത് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ മാപ്പ് എഴുതി നൽകിയതിന് ശേഷമാണ് പുറത്ത് വിട്ടത്"- വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.